Thursday, June 30, 2011

`കടല്‍

കടലേ,നിന്റെയീ നീലിമയോളം ഇഷ്ടമാണെനിക്ക് നിന്നെ
നിന്റെ സൌന്ദര്യത്തിന് എന്തോരു മാദകത
കടല്‍കാറ്റിന്റെ ഉപ്പ് ഗന്ധം മൃദുവായി എന്നെ തഴുകുന്നു
കടലിനോട് മിണ്ടാതെ പോകാനാവില്ല എനിക്കും ഒരുവനും

കടല്‍ അവളാരാണെന്നിക്കറിയില്ല
അമ്മയാണോ ,തോഴിയാണോ അതാ ദേവിയോ
കടല്‍ എനിക്കെന്റെ പരാതിയും പരിഭവും-
കുശുമ്പും സന്തോഷവും എല്ലാം പറയാനുള്ള വേദി

മറുപടിയായി കണ്ണടച്ച് കേട്ടിരിക്കും
തിരമാലകളായി പൊട്ടിച്ചിരിക്കാം
ചിലപ്പോല്‍ പാറകളോട് തല്ലി വഴക്കിടും!!!!!
എന്റെ പാദം നനച്ച് സ്വാന്തനപ്പെടുത്തു

രാത്രി കടല്‍ എനിക്ക് താരാട്ടാകും
എന്റെ നിന്ദ്രക്ക് കൂട്ടിരിക്കുന്നതും കടല്‍
അങ്ങനെ അങ്ങനെ..............................

No comments:

Post a Comment