Sunday, August 28, 2011

കവിതകലുടെ ലോകം

കവിതകലുടെ ലോകം വളരെ വിച്ത്രമാണ്

ജീവിതവും കവിതയും വളരെ നല്ല സുഹൃത്തുക്കള്‍

അവിടെ മഴപുള്ളുകളുടെ ചിലയില്ല

പാല്‍ക്കാരന്റെ മണിയൊച്ചയില്ല

വിഴിപ്പ് അലക്കുന്ന ശബ്ദങ്ങളോ

കിണറ്റലേക്ക് വീഴുന്ന പാത്രത്തിന്റെ മുഴക്കമില്ല

സുപ്രഭാതം വിളിച്ചറിയിക്കുന്ന പൂവന്‍കോഴികളുടെ കൂകലില്ല

മച്ചിന്‍ പുറത്തേ മാര്‍ജാരന്റെ പ്രണയമില്ല

പക്ഷേ !!!!വക്ക് പൊട്ടിയ മണ്‍പാത്രങ്ങളും

ദാരിദ്ര്യത്താല്‍ അവശരായ പെണ്കൊടികളേയും

വളര്‍ച്ചയേറ്റ് ഉണങ്ങിയ പൊട്ടകിണറുകളെ

വെള്ളത്തിനായി വിങ്ങുന്ന വയലുകളെ

എല്ലാം കവിതകളില്‍ കാണാം..........

Thursday, June 30, 2011

`കടല്‍

കടലേ,നിന്റെയീ നീലിമയോളം ഇഷ്ടമാണെനിക്ക് നിന്നെ
നിന്റെ സൌന്ദര്യത്തിന് എന്തോരു മാദകത
കടല്‍കാറ്റിന്റെ ഉപ്പ് ഗന്ധം മൃദുവായി എന്നെ തഴുകുന്നു
കടലിനോട് മിണ്ടാതെ പോകാനാവില്ല എനിക്കും ഒരുവനും

കടല്‍ അവളാരാണെന്നിക്കറിയില്ല
അമ്മയാണോ ,തോഴിയാണോ അതാ ദേവിയോ
കടല്‍ എനിക്കെന്റെ പരാതിയും പരിഭവും-
കുശുമ്പും സന്തോഷവും എല്ലാം പറയാനുള്ള വേദി

മറുപടിയായി കണ്ണടച്ച് കേട്ടിരിക്കും
തിരമാലകളായി പൊട്ടിച്ചിരിക്കാം
ചിലപ്പോല്‍ പാറകളോട് തല്ലി വഴക്കിടും!!!!!
എന്റെ പാദം നനച്ച് സ്വാന്തനപ്പെടുത്തു

രാത്രി കടല്‍ എനിക്ക് താരാട്ടാകും
എന്റെ നിന്ദ്രക്ക് കൂട്ടിരിക്കുന്നതും കടല്‍
അങ്ങനെ അങ്ങനെ..............................

**** സ്നേഹം ****


എന്റെ ഹൃദയത്തിന്റെ ഭാരം ഏറിടുന്നു
നിമിഷങ്ങളേറിടും നേരം അതു പോലെ ഭാരവും
വാക്കുള്‍ നാവില്‍ കുരുങ്ങി മടങ്ങുന്നു
എന്താണ് എന്റെ ഹൃദയത്തിന്

ഹൃദയത്തിലേക്കിറങ്ങിച്ചെന്നു ഞാ൯
ചിന്തകള്‍ ഏറിത്തുടങ്ങീടുന്നു
എന്നിലെ എന്നെ എനിക്കറിയാതെയായി
മനസ്സ് നദികളേ പോലെ കൈവഴികളായി

എല്ലാം ഒരിറ്റു സ്നേഹത്തിനു വേണ്ടി
ഹൃദയത്തില്‍ ഇടംപോരാതെയായി!!!!!
അവസാനം ഹൃദയം പിള൪ന്ന് നദിയായി
പുറം ലോകത്തേക്ക് ഒഴുകിച്ചെന്നു!!!!!